02:17am 07 November 2026
NEWS
ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയ യു​വ​തി അ​റ​സ്റ്റി​ൽ
26/02/2025  11:30 AM IST
nila
ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയ യു​വ​തി അ​റ​സ്റ്റി​ൽ

കൊ​ച്ചി: പ്ര​ണ​യം ന​ടി​ച്ച് ഗ​ർ​ഭി​ണി​യാ​ണെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി പണം തട്ടിയെടുത്തെന്ന യുവാവിന്റെ പരാതിയിൽ യുവാവ് അറസ്റ്റിൽ. കാ​ക്ക​നാ​ട് സ്വ​ദേ​ശി​യുടെ പരാതിയിൽ പ്രി​ൻ​സി എന്ന ​യു​വ​തി​യെ​യാ​ണ് എ​ള​മ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നാലു ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് യുവാവിന്റെ പരാതി. 

കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ 28കാ​ര​നെയാണ് യുവതി തട്ടിപ്പിനിരയാക്കിയത്. പ്ര​ണ​യ​ത്തി​ലാ​യ​തി​നു​ശേ​ഷം താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ജ​നു​വ​രി ഒ​മ്പ​തി​ന് യു​വാ​വിൻറെ അ​ച്ഛ​ൻ ഒ​പ്പി​ട്ട ചെ​ക്ക് ഉ​പ​യോ​ഗി​ച്ച് നാ​ലു ല​ക്ഷം രൂ​പ പി​ൻ​വ​ലി​ച്ചു. ​നു​വ​രി 28ന് ​പ​രാ​തി​ക്കാ​ര​നെ ഫോ​ണി​ൽ വി​ളി​ച്ച് പ​ത്തു ല​ക്ഷം രൂ​പ കൂ​ടി ത​ന്നി​ല്ലെ​ങ്കി​ൽ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന് കേ​സ് കൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇതോടെയാണ് യു​വാ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. യു​വ​തി​ക്കെ​തി​രേ സ​മാ​ന​രീ​തി​യി​ലു​ള്ള ത​ട്ടി​പ്പു കേ​സു​ക​ൾ പ​ല സ്റ്റേ​ഷ​നു​ക​ളി​ലും ഉ​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img